മാവോയിസ്റ്റ് നേതാവ് ജലീല്‍ കൊല്ലപ്പെട്ട സംഭവം; മജിസ്റ്റീരിയല്‍ അന്വേഷണം ഇന്ന് തുടങ്ങും.
ജലീലിന്റെ ഉമ്മയും സഹോദരീസഹോദരന്മാരുമുള്‍പ്പടെ 14 പേരോടാണ് ഇന്ന് രണ്ടു മണിക്ക് വയനാട് കളക്ടര്‍ക്കു മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സി.പി ജലീലിനെ പോലീസ് ഏകപക്ഷീയമായി വെടിവച്ചു കൊന്നതാണെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ സംഭവവുമായി ഒരു ബന്ധവുമില്ലാത്ത ജലീലിന്റെ ഉമ്മയേയും സഹോദരിമാരെയും ഉള്‍പ്പടെ സാക്ഷികളാക്കിയതില്‍ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. നാലു വര്‍ഷമായി ജയിലില്‍ കഴിയുന്ന ജലീലിന്റെ സഹോദരന്‍ സി.പി. ഇസ്മായിലിനോടും കളക്ടര്‍ക്കു മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്നു കല്‍പ്പറ്റ കോടതിയും പരിഗണിക്കുന്നുണ്ട്.