ഗ്യാസ് ക്രിമിറ്റേറിയം പാതി വഴിയില്‍ നിലച്ചു
ഹൈന്ദവ ആചാരപ്രകാരം മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിന് ചൂട്ടക്കടവില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ച ഗ്യാസ് ക്രിമിറ്റേറിയത്തിന്റെ പ്രവര്‍ത്തികള്‍ പാതി വഴിയില്‍ നിലച്ചു.2015ല്‍ യു ഡി എഫ് ഭരണ സമിതിയാണ് പഞ്ചായത്തിന്റെ അധീനതയിലുള്ള ചൂട്ടക്കടവ് പൊതുശ്മാശനത്തില്‍ ഗ്യാസ് ക്രിമിറ്റേറിയത്തിന് 10 ലക്ഷം രൂപ വകയിരുത്തിയത്.തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കായിരുന്നു നിര്‍മ്മാണ ചുമതല. രണ്ട് മണിക്കൂര്‍ കൊണ്ട് മൃതദേഹം ദഹിപ്പിക്കുന്ന രീതിയിലായിരുന്നു ക്രിമിറ്റേറിയത്തിന്റെ രൂപ കല്‍പ്പന.12 ഗ്യാസ് സിലിണ്ടറുകളില്‍ സ്ഥാപിച്ച് മൃതദേഹങ്ങള്‍ ദഹിപ്പിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ശിലാസ്ഥാപനം നടത്തി തറയുടെ പ്രവര്‍ത്തികള്‍ പൂര്‍ത്തികരിച്ചതല്ലാതെ വേറെ പ്രവര്‍ത്തികള്‍ ഒന്നു തന്നെ നടന്നിട്ടില്ല.ഹൈന്ദവ ആചാരപ്രകാരം ഭൂരിഭാഗം പേരും മൃതദേഹങ്ങള്‍ ദഹിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ക്രിമിറ്റേറിയം യാഥാര്‍ത്ഥ്യമാകാത്തതിനാല്‍ വന്‍ സാമ്പത്തിക ബാധ്യത ഏറ്റെടുത്താണ് പലരും കര്‍മ്മങ്ങള്‍ നടത്തുന്നത്. കരാര്‍ ഏറ്റെടുത്ത കമ്പനി തുക കൈപ്പറ്റിയതിന് ശേഷം നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. നിലവിലെ നഗരസഭ ഭരണ സമിതി ക്രിമിറ്റേറിയം സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.