മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചു

0

മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചു.പനമരത്തെ പ്രാദേശിക ലേഖകന്‍ ബിജു നാട്ടുനിലത്തിനാണ് ഇന്നലെ രാത്രി അജ്ഞാത സംഘത്തിന്റെ മര്‍ദ്ദനമേറ്റത്. ബിജു പനമരത്തെ ഗവ.ഹോസ്പിറ്റലില്‍ ചികിത്സയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചു.കുറച്ച് ദിവസം മുമ്പ് ബിജു അടക്കമുള്ള പ്രദേശത്തെ മാധ്യമ പ്രവര്‍ത്തകര്‍ പ്രദേശത്തെ കഞ്ചാവ് മയക്കുമരുന്ന് സംഘത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് വ്യാപകമായ പരിശോധനയും നടത്തിയിരുന്നു. ഇതേ തുടര്‍ന്നുള്ള കഞ്ചാവ് ലോബിയുടെ പ്രതികാരമാകാം ഇതെന്നാണ് കരുതുന്നത്. സംഭവത്തില്‍ പമനരം പ്രസ് ഫോറം പ്രതിഷേധിച്ചു.പനമരം പോലിസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!