കാട്ടാനയുടെ അക്രമണത്തില്‍ പുല്‍പ്പള്ളി ചുളളിക്കാട് വനാര്‍ത്തി മേഖലയില്‍ തൊഴിലുറപ്പ് ജോലിക്കെത്തിയ വീട്ടമ്മക്ക് പരിക്ക്.കണ്ടാമല കോളനിയിലെ പത്മിനിയെയാണ് ആന അക്രമിച്ചത്. ഇന്ന് ഉച്ച ഭക്ഷണത്തിന് പോകുമ്പോഴായിരുന്നു ആനയുടെ ആക്രമണം.പരിക്കേറ്റ പത്മിനിയെ പുല്‍പ്പള്ളി സാമുഹികാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം ജില്ലാ ആശുപത്രിയിയിലേക്ക് കൊണ്ടു പോയി. കുടെയുണ്ടായിരുന്ന സുമക്കും പരിക്കേറ്റു. തൊഴിലുറപ്പ് പണിക്ക് എത്തിയ തൊഴിലാളികളാണ് ഇരുവരും.മറ്റ് സ്ത്രീകളുടെ നിലവിളിയെ തുടര്‍ന്ന് ആന വനത്തിലേക്ക് പിന്‍ മാറുകയായിരുന്നു.ആഴ്ച്ചകളായി ഈ മേഖലയില്‍ രൂക്ഷമായ കാട്ടാനശല്യം കാരണം ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്
Sign in
Sign in
Recover your password.
A password will be e-mailed to you.