കാണാതായ ആളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
വാളാട് കോളിച്ചാല്‍ കിഴക്കേടത്ത് ഫ്രാന്‍സിസ് എന്ന അനിയന്‍ കുഞ്ഞിനെയാണ് പൊട്ടന്‍ചിറക്ക് സമീപം കാട്ടിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതലാണ് ഇയാളെ കാണാതായത്. ഇന്നലെ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നെങ്കിലും ഇന്ന് രാവിലെ 10 മണിയോടെ പൊട്ടന്‍ചിറ കുളത്തിന് സമീപത്തെ കാട്ടില്‍ മൃതദേഹം കാണപ്പെടുകയായിരുന്നു.തലപ്പുഴ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു