വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവിനെതിരെ പോലീസ് കേസ്
വിവാഹ വാഗ്ദാനം നല്‍കി ആദിവാസി യുവതിയെ നിരന്തരം പീഡിപ്പിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു.തോണിച്ചാല്‍ വരിക്കാന്‍തൊടി വിപിനെതിരെയാണ് വെള്ളമുണ്ട പോലീസ് കേസെടുത്തത്.18 വയസ് മുതല്‍ നിരന്തരം വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിക്കുകയും പിന്നീട് തന്നെ വഞ്ചിക്കുകയും ചെയ്തെന്നാണ് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയത്.ഒരാഴ്ച മുമ്പ് യുവതി അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.പ്രതി ഒളിവിലാണ്.