രാഹുല്‍ഗാന്ധിക്ക് വന്‍വരവേല്‍പ്പ്

0

തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദി രേഖപ്പെടുത്തുന്നതിനായി ജൂണ്‍ എട്ടിന് വയനാട്ടിലെത്തുന്ന രാഹുല്‍ഗാന്ധിക്ക് വന്‍വരവേല്‍പ്പ് നല്‍കാന്‍ ജില്ലാ യു ഡി എഫ് യോഗം തീരുമാനിച്ചു. പുല്‍പ്പള്ളി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, കമ്പളക്കാട്, പനമരം, മാനന്തവാടി എന്നിവിടങ്ങളില്‍ വന്‍ സ്വീകരണസമ്മേളനങ്ങള്‍ ഒരുക്കാനും തീരുമാനം. എന്‍ ഡി അപ്പച്ചന്റെ അധ്യക്ഷതയില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, പി കെ ജയലക്ഷ്മി, എന്‍ കെ റഷീദ്, കെ കെ അബ്രഹാം, കെ സി റോസക്കുട്ടിടീച്ചര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!