പുല്‍പ്പളളി സുരഭിക്കവല പ്രദേശത്ത് വീണ്ടും മോഷണശ്രമം. സുരഭിക്കവല പാലറയ്ക്കല്‍ ജോഷിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നത്.ജോഷിയും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്ത് വീടിന്റെ പിന്‍ഭാഗത്ത് അപരിചിതനെ കണ്ടിരുന്നു.ജോഷിയും കുടുംബവും ഊട്ടിയില്‍ ടുര്‍ പോയിരിക്കുകയായിരുന്നു. രാത്രി 10 മണിയോടെയാണ് ഇവര്‍ തിരിച്ചെത്തിയത്.അയല്‍വാസി വിവരമറിയിച്ചതിനെ തുടര്‍ന്ന് വീടിന്റെ പിന്‍ഭാഗത്ത് ലൈറ്റ് ഇട്ടതോടെ മോഷ്ടാവ് ഓടി മറഞ്ഞു. മതില്‍ ചാടി ഓടിയ മോഷ്ടാവിനെ അയല്‍വാസികള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ദുരുഹ സാഹചര്യത്തില്‍ ബൈക്ക് കണ്ടെത്തി.തുടര്‍ന്ന് പുല്‍പ്പള്ളി പോലിസ് സ്ഥലത്തെത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു.ജോഷിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.കഴിഞ്ഞ 2 മാസം മുമ്പ് പ്രദേശത്തെ പാലനാട്ട് ജോര്‍ജിന്റെ വീട്ടിലും മോഷണം നടന്നിരുന്നു പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Sign in
Sign in
Recover your password.
A password will be e-mailed to you.