വാഹനാപകടം 4 പേര്‍ക്ക് പരുക്ക്

0

ബത്തേരി മാനിക്കുനിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് സ്്ത്രീകളടക്കം 4 പേര്‍ക്ക് പരുക്ക്.കൊളഗപ്പാറ കാഞ്ഞിരംകോട് ശ്രീധരന്‍, ഇന്ദിര, കാര്‍ത്ത്യായനി, അമല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് വൈകിട്ട് 4.30 ഓടെയാണ് അപകടം. കല്‍പ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരെവന്ന ടിപ്പറുമാണ് അപകടത്തില്‍പ്പെട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!