അടിയന്തരാവസ്ഥ തടവുകാര്‍ക്ക് ഒടുവില്‍ നീതി ലഭിച്ചു തുടങ്ങുന്നതായി അടിയന്തരാവസ്ഥ തടവുകാരുടെ ഏകോപനസമിതി കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട നാളുകള്‍ ആയിരുന്ന 1975 മുതല്‍ 1977 വരെ കാലഘട്ടത്തിലെ അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥ പീഡിതര്‍ക്ക് പെന്‍ഷനും ചികിത്സാസഹായവും ലഭ്യമാക്കണമെന്ന ആവശ്യവുമായി ഏകോപനസമിതി നിരവധി തവണ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഒടുവില്‍ അടിയന്തരാവസ്ഥ പീഡിതര്‍ക്ക് പെന്‍ഷനും ചികിത്സയും ഉറപ്പുവരുത്താം എന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിരിക്കുകയാണ്. സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ സഹായങ്ങള്‍ നേടിയെടുക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ അടിയന്തരാവസ്ഥ സമരക്കാരുടെ ജില്ലാതല സംഗമം 21-ാം തീയ്യതി കല്‍പ്പറ്റ എം.ജി.ടി ഹാളില്‍ നടക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടിയന്തരാവസ്ഥ തടവുകാരുടെ ഏകോപന സമിതി വര്‍ക്കിംഗ് പ്രസിഡണ്ടും സി.പി.ഐ.എം.എല്‍ റെഡ് ഫ്ളാഗ് സംസ്ഥാന സെക്രട്ടറിയുമായ പി.സി ഉണ്ണിച്ചെക്കന്‍ സംഗമം ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ കുന്നേല്‍ കൃഷ്ണന്‍, സുലോചന മീനങ്ങാടി, ടി.ടി വിജയന്‍, എ.എന്‍ സലിംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.