ക്രെയിനിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

0

കമ്പളക്കാട് പോലീസ് സ്റ്റേഷന് സമീപം ബൈക്കില്‍ ക്രെയിനിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കണിയാമ്പറ്റ സ്വദേശി ഇളയിടത്ത് ഇബ്രായിയുടെ മകന്‍ മമ്മി (62) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. പനമരത്തു നിന്ന് കല്‍പ്പറ്റയിലേക്ക് പേകുകയായിരുന്ന ക്രെയിന്‍ നിയന്ത്രണം വിട്ട് ബൈക്കിന് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. പരിക്കേറ്റ മമ്മിയെ ഉടന്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ക്രെയിന്‍ ഡ്രൈവറെ കമ്പളക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!
14:24