നൂറ് മേനി വിളവെടുത്ത് പുരുഷ സ്വാശ്രയ സംഘം
പ്രളയം കവര്‍ന്നെടുത്ത പാടത്ത് നൂറ് മേനി വിളവെടുത്ത് പുരുഷ സ്വാശ്രയ സംഘം. എടവക പഞ്ചായത്ത് അഗ്രഹാരത്തെ അമൃത ജ്യോതിസ്വാശ്രയ സംഘമാണ് നെല്‍കൃഷിയില്‍ നൂറ് മേനി കൊയ്തത്. പതിമൂന്ന് വര്‍ഷം മുന്‍പ് രൂപീകരിച്ച സംഘം ആദ്യമായാണ് നെല്‍ക്കൃഷി ചെയ്യുന്നത് നൂറ് മേനി കൊയ്തതോടെ വരും വര്‍ഷങ്ങളിലും നെല്‍കൃഷി തന്നെ ചെയ്യാനാണ് സംഘത്തിന്റെ തീരുമാനം.
പ്രളയം വിതച്ച പാടത്ത് നെല്‍കൃഷിയില്‍ നൂറ് മേനി കൊയ്തതിന്റെ ആഹ്ലാദത്തിലാണ് എടവക പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് അഗ്രഹാരത്തെ അമൃത ജ്യോതി പുരുഷ സ്വാശ്രയ സംഘം അംഗങ്ങള്‍. മുന്‍ വര്‍ഷങ്ങളില്‍ മറ്റ് കൃഷികളില്‍ ഏര്‍പ്പെട്ടിരുന്ന സംഘം ഈ വര്‍ഷം ഈ പാടത്ത് നെല്‍ക്കൃഷി ഇറക്കാന്‍ തീരുമാനിച്ചത്. പ്രദേശത്തെ ഒരു കര്‍ഷകന്റെ വയല്‍ പാട്ടത്തിനെടുത്താണ് നെല്‍കൃഷി ഇറക്കിയത്. രണ്ടര ഏക്കര്‍ പാടത്ത് ബ്ലോക്ക് തൊണ്ടി നെല്ലാണ് ഇറക്കിയത് നൂറ് മേനി ലഭിച്ചതോടെ വരും വര്‍ഷങ്ങളിലും നെല്‍കൃഷിയില്‍ ഏര്‍പ്പെടാനാണ് സംഘത്തിന്റെ തീരുമാനം. 13 വര്‍ഷം മുന്‍പ് രൂപീകരിച്ച ഇവരുടെ സംഘം മുന്‍ വര്‍ഷങ്ങളില്‍ മറ്റ് കൃഷികളാണ് ഇറക്കിയത്. ഭാരവാഹികളായ ടി.കെ അപ്പയ്യന്‍, വിനോദ് കുമാര്‍, കെ.ഗോപാല കൃഷ്ണന്‍, ഇ.എസ്.ബിജു, ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നെല്‍കൃഷി വിളവെടുപ്പ് നടന്നത്.