ബത്തേരി: പ്രാര്‍ത്ഥനകളുടെയും ആത്മത്യാഗത്തിന്റെയും മാസംകൂടിയായ റംസാനെ വരവേല്‍ക്കാന്‍ പള്ളികളും മുസ്‌ലിംഭവനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. പുണ്യഗ്രന്ഥമായ ഖുര്‍ആന്‍ അവതരിച്ച മാസമെന്നതിനാല്‍ ഖുര്‍ ആന്‍ പാരായണത്താലും പള്ളികളും മുസ്‌ലിംഭവനങ്ങളും മുഖരിതമാവും. മുസ്്‌ലിം സമൂഹത്തിന് ഇനി മുപ്പത് ദിനരാത്രങ്ങള്‍ പ്രാര്‍ത്ഥനകളുടെയും ആത്മശുദ്ധീകരണത്തിന്റെ നാളുകളാണ്.
പുണ്യങ്ങളുടെ പൂക്കാലമായ പുണ്യറംസാനെ വരവേല്‍ക്കാന്‍ ലോകമുസ്ലിം ജനത ഒരുങ്ങിക്കഴിഞ്ഞു. തന്റെ നാഥന് മുന്നില്‍ പ്രാര്‍ത്ഥന നിരതനായി മനസ്സും ശരീരവും അര്‍പ്പിച്ച് രാവും പകലും നിലകൊള്ളും. റംസാനിലെ തറാവീഹ് നമസ്‌ക്കരിച്ചും ഖുര്‍ആന്‍ പാരായണം വര്‍ദ്ധിപ്പിച്ചും വിശ്വാസികള്‍ സദാസമയം പ്രാര്‍ത്ഥനയില്‍ മുഴുകും. കരിച്ചുകളയുന്നത് എന്നതാണ് റമദാന്‍ എന്ന പദത്തിനര്‍ത്ഥം. പകലന്തിയോളം അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചും ആസക്തികളോടും ദേഹേച്ഛകളോടുമുള്ള സര്‍വ്വോപരി പിശാചിനോടുള്ള അവിരാമസംഘര്‍ഷവും അതിജയവുമാണ് റമാദിനിലൂടെ വിശ്വാസികള്‍ നടത്തുന്നത്. റമദാനിലെ മുപ്പത് ദിവസത്തെ മൂന്ന് പത്തുകളാക്കിയാണ് തിരിച്ചിരിക്കുന്നത്. ആദ്യത്തെ പത്ത് അള്ളാഹുവിന്റെ കാരുണ്യത്തിന്നായും രണ്ടാമത്തെ പത്ത് പാപമോചനത്തിന്റെയും മൂന്നാമത്തെ പത്ത് നരകമോചനത്തിന്റേതുമാണ്. പുണ്യഗ്രന്ഥമായ ഖുര്‍ആന്‍ അവതരിച്ച മാസമെന്നതിനാല്‍ ഖുര്‍ ആന്‍ പാരായണത്താലും പള്ളികളും മുസ്്ലിംഭവനങ്ങലും മുഖരിതമാവും. ഇനി വരുന്ന മുപ്പത് രാപ്പകലുകലുകള്‍ മുസ്്ലിംവിശ്വാസികള്‍ക്ക് ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെത് കൂടിയാണ്.