ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നാളെ പോളിംഗ് ബൂത്തിലേക്ക്

0

കല്‍പ്പറ്റ: തിരഞ്ഞെടുപ്പിന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ അറിയിച്ചു. സമാധാനപരവും സുതാര്യവുമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ജില്ലാഭരണകൂടം ഒരുക്കിയിട്ടുണ്ട്. സുരക്ഷക്കായി 5 കമ്പനി കേന്ദ്ര സേനയെയും മതിയായ പോലീസ് സേനയെയും ഉറപ്പാക്കിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകള്‍ ആയി ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ 72 പോളിംഗ് സ്റ്റേഷനുകളെ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ നിരീക്ഷണത്തിനായി മൈക്രോ ഒബ്സര്‍വര്‍വറെ നിയമിച്ചിട്ടുണ്ട്. ക്രമക്കേടുകള്‍ തടയാന്‍ പോലീസിന്റെയും എക്സൈസിന്റെയും സംയുക്ത പരിശോധനയും നടക്കുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!