ത്യാഗ സ്മരണയില്‍ ഇന്ന് ദു:ഖ വെള്ളി

0

പീഢാനുഭവ സ്മരണയില്‍ വിശ്വാസികള്‍ ഇന്ന് ദു:ഖ വെള്ളി ആചരിക്കുന്നു. വിവിധ ക്രൈസ്തവ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് കുരിശിന്റെ വഴിയും നഗരി കാണിക്കല്‍ പ്രദക്ഷിണവും നടന്നു. ഗാഗുല്‍ത്തായിലെ കുരിശാരോഹണത്തെ ഓര്‍മ്മിപ്പിച്ച് കുരിശും വഹിച്ച് മലമുകളിലേക്കു നടത്തിയ കുരിശുവഴി അനുഷ്ഠാനത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കുകൊണ്ടു.

പുല്‍പ്പള്ളി: പുല്‍പ്പള്ളി മരക്കാവ് ഇടവകയുടെ നേതൃത്വത്തില്‍ ദു:ഖ വെള്ളിയാചരണത്തിന്റെയും പുല്‍പ്പള്ളി തിരുഹൃദയ ദൈവാലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന കുരിശിന്റെ വഴിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. യേശുവിന്റെ പീഢാസഹനവും വഴിയലെ ആത്മീയനുഭവം സാക്ഷ്യം വഹിക്കുന്നതുമായ ദൃശ്യാവിഷ്‌കരണത്തോടെ നടന്ന കുരിശിന്റെ വഴി ആത്മീയ അനുഭൂതിയേകി മരക്കാവ് ദൈവാലയത്തില്‍ രാവിലെ 9 മണിയോടെ ആരംഭിച്ച കുരിശിന്റെ വഴിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. പുല്‍പ്പള്ളി താഴെയങ്ങാടിയില്‍ എത്തിയ കുരിശിന്റെ വഴി നഗരവീഥിയിലൂടെ പരിഹാര പ്രതീക്ഷണമായി ടൗണ്‍ ദേവാലയത്തില്‍ സമാപിച്ചു. കുരിശിന്റെ വഴിക്ക് ഫാദര്‍ ജയിംസ് പുത്തന്‍പറമ്പില്‍, ഫാദര്‍ വിന്‍സെന്റ് പുതുശ്ശേരി, ഫാദര്‍ ജോസഫ് മുണ്ടയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!