പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
പനമരം നീരട്ടാടിയില്‍ പുഴയില്‍ കര്‍ണ്ണാടക സ്വദേശി മുങ്ങി മരിച്ചു. ഗുണ്ടല്‍പേട്ട സ്വദേശി മഹേഷാണ് മരിച്ചത്. 28 വയസായിരുന്നു. ഇന്ന് ഉച്ച തിരിഞ്ഞ് 3 മണിയോടെയാണ് അപകടം. പുഴയില്‍ കാണാതായ മറ്റു രണ്ടു പേരെ രക്ഷാ പ്രവര്‍ത്തകര്‍ കരയ്‌ക്കെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. ജോലി കഴിഞ്ഞ് കുളിക്കാന്‍ പുഴയിലിറങ്ങിയ മൂന്നു പേരാണ് അപകടത്തില്‍പെട്ടത്. മരണപ്പെട്ട മഹേഷും രവിയും ഗുണ്ടല്‍പേട്ട് സ്വദേശികളാണ്. കമ്പളക്കാട് സ്വദേശി നൗഷാദാണ് മൂന്നാമത്തെയാള്‍. നൗഷാദിനെ പനമരം സി.എച്ച്.സിയിലും രവിയെ മാനന്തവാടി ജില്ലാശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍പെട്ടവരുടെ നിലവിളി കേട്ട് ഓടി കൂടിയ നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പനമരത്തെ സി.എച്ച് റസ്‌ക്യൂ ടീം അംഗങ്ങളാണ് ഇവരുടെ ജീവന്‍ രക്ഷപ്പെടുത്തിയത്.