പെസഹ എളിമയുടെ സന്ദേശമാവണം: ജോസ് പെരുന്നേടം
തിന്മയകറ്റി നന്മയുടെ വെളിച്ചം വീശുന്നതാവണം ഒരോ കാല്‍കഴുകല്‍ ശുശ്രൂഷയെന്നും മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പെരുന്നേടം. മാനന്തവാടി കണിയാരം കത്തീഡ്രലില്‍ പെസഹ സന്ദേശത്തിലാണ് പിതാവ് ഇകാര്യം സൂചിപ്പിച്ചത്. എളിമയുടെ സന്ദേശമാവണം ഓരോ പെസഹ വ്യാഴമെന്നും പിതാവ് ജോസ് പൊരുന്നേടം.
യേശുദേവന്‍ ശിഷ്യന്‍മാരുടെ കാല്‍കഴുകിയതിലൂടെ എളിമയുടെ സന്ദേശമാണ് നല്‍കിയത്. അതുപോലെ താഴ്മയുടെയും എളിമത്വത്തിന്റെയും ഓര്‍മ്മപ്പെടുത്തലുകൂടിയാവണം ഒരോ കാല്‍കഴുകല്‍ ശുശ്രൂഷയെന്നും പിതാവ് മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. ഇടവക വികാരി ഫാദര്‍പോള്‍ മുണ്ടോളിക്കല്‍ സഹകാര്‍മികത്വം വഹിച്ചു. തവിഞ്ഞാല്‍ യവനാര്‍കുളം സെന്റ് മേരീസ് ദേവാലയത്തില്‍ ഫാദര്‍ ജിമ്മി മൂലയിലും, കിമാനി ഉണ്ണിയോ പള്ളിയില്‍ ജില്‍സ് ഞവരക്കാട്ടും കാല്‍ കഴുകല്‍ ശുശ്രൂഷക്ക് നേതൃത്വം നല്‍കി. താലൂക്കിലെ വിവിധ ദേവാലയങ്ങളിലും പെസഹ വ്യാഴത്തോടനുബന്ധിച്ച് പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍കഴുകല്‍ ശുശ്രുഷയും നടന്നു.