മതേതരത്വവും ജനാധിപത്യവും ആക്രമിക്കപ്പെട്ടു

0

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് കീഴില്‍ മതേതരത്വവും ജനാധിപത്യവും ആക്രമിക്കപ്പെട്ടുവെന്ന് അഖിലേന്ത്യ കിസാന്‍സഭ ദേശീയ പ്രസിഡണ്ട് അശോക് ധാവളേ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദേശീയ തലത്തില്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരെ പോരാടുമെന്ന് പറയുന്ന രാഹുല്‍ഗാന്ധി വയനാട്ടില്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതുവഴി ഇടതുപക്ഷത്തെ പാര്‍ശ്വവല്‍ക്കരിക്കുക എന്ന സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സ് ഭരിച്ച പ്രദേശങ്ങളില്‍ അവര്‍നടപ്പിലാക്കിയ ജനവിരുദ്ധ നയങ്ങള്‍ കാരണം അവിടങ്ങില്‍ ബി.ജെ.പിക്ക് വളരാന്‍ വഴിയൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ കിസാന്‍സഭ ദേശീയനേതാക്കളായ പി.കൃഷ്ണപ്രസാദ്, വിജുകൃഷ്ണന്‍ തുടങ്ങിയവരും സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!