രൂപതയോട് ജനങ്ങള്‍ക്ക് ചിലത് പറയാനുണ്ട്
സിസ്റ്റര്‍ ലൂസിക്കെതിരായ സഭാ നടപടി രൂപതയോട് ജനങ്ങള്‍ക്ക് ചിലത് പറയാനുണ്ട് പൊതുസംവാദത്തിനൊരുങ്ങി ഐക്യദാര്‍ഡ്യ സമിതി. സിസ്റ്റര്‍ ലൂസി ഒറ്റക്കല്ല ജനകീയ ഐക്യദാര്‍ഡ്യം 13 ന് മാനന്തവാടിയില്‍. 13 ന് വൈകീട്ട് 5 മണിക്ക് നടക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനം സിസ്റ്റര്‍ കുസുമം ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ പ്രമുഖര്‍ പങ്കെടുക്കുമെന്ന് കാണിച്ച് മാനന്തവാടി നഗരത്തില്‍ ഉടനീളെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.ഡോ. ജെ.ജെ.പള്ളത്ത്, കെ.എസ്.ഹരിഹരന്‍, ഡോ. പി.ജി.ഹരി സുലോചന രാമകൃഷ്ണന്‍, കെ.അമ്മിണി, വര്‍ഗ്ഗീസ് വട്ടേക്കാട്, ഷാന്റോ ലാല്‍, സലീംകുമാര്‍, സാം പി മാത്യൂ തുടങ്ങിയവര്‍ സംബന്ധിക്കുമെന്നും പോസ്റ്ററിലുണ്ട്. സിസ്റ്റര്‍ ലൂസിയെ പുറത്താക്കുമെന്ന് കാണിച്ച് മാനന്തവാടി രൂപത ഇതിനകം മൂന്ന് നോട്ടീസ് നല്‍കിക്കഴിഞ്ഞു. അതിനിടെയാണ് സിസ്റ്റര്‍ ലൂസിയും രൂപതയും തമ്മിലുള്ള വിഷയം സഭക്ക് പുറത്ത് പൊതുചര്‍ച്ചാ വിഷയമാവുന്നത്.
ലൂസിയെ പുറത്താക്കുന്നതുമായി മാനന്തവാടിരൂപതയ്ക്ക് എന്ത് ബന്ധം? ഇത്FC കോൺഗ്രിഗേഷന്റെ തീരുമാനം ആണ്. ഒന്നുമറിയാതെ തെരുവിലിറങ്ങാൻ കുറേ ഊളകൾ.. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ കർഷക ജാഥ നടത്തുന്നതു പോലെ….😀😀