പ്രതിഷ്ഠാദിനാഘോഷം നടത്തി
തിരുനെല്ലി: മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷം നടത്തി. നാരായണീയ സപ്താഹവും പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്. ഹരിശരണാര്‍ഥി പെരിങ്ങര കേശവന്‍ നമ്പൂതിരി പാലക്കാടാണ് യജ്ഞാചാര്യന്‍. പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ കലവറ നിറയ്ക്കല്‍ ചടങ്ങ് നടത്തി. പ്രതിഷ്ഠാദിനാഘോഷ ചടങ്ങുകള്‍ക്ക് തന്ത്രി തരണനെല്ലൂര്‍ തെക്കിനിയോടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി ഇ.എന്‍. കൃഷ്ണന്‍ നമ്പൂതിരി യജ്ഞദീപം തെളിയിച്ചു. നാരായണീയ സപ്താഹം 12- ന് സമാപിക്കും. 12 മുതല്‍ 15 വരെ വിഷു ഉത്സവം നടക്കും, 12 മുതല്‍ 15 വരെ വിവിധ കലാപരിപാടികളും അരങ്ങേറും, 15 ന് രാവിലെ 5 മണിക്ക് വിഷു കണിയും ഉണ്ടാകും. ദിവസവും അന്നദാനവും ഉണ്ട്.