ബത്തേരി ചുങ്കത്തെ പുതിയ മാര്‍ക്കറ്റ് പരിസരത്ത് വെളിച്ചമില്ല.സന്ധ്യമയങ്ങിയാല്‍ പരിസരം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നതായി പരാതി.കഴിഞ്ഞദിവസം രാത്രിയില്‍ ഇവിടെയെത്തിയ കഞ്ചാവ് വില്‍പ്പനക്കാരെ മത്സ്യകച്ചവടക്കരാണ് തുരത്തിയത്.അധികൃതര്‍ ഇതിനുപരിഹാരം കാണണമെന്നും സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാവണമെന്നും വ്യാപാരികള്‍.നഗരസഭ എല്ലാസൗകര്യങ്ങളും ഒരുക്കിതരാമെന്ന് പറഞ്ഞിരുന്നെങ്കിലും സൗകര്യങ്ങള്‍ ഇല്ല.ഇതിനുപുറമെ മാര്‍ക്കറ്റ് ഇങ്ങോട്ട് മാറുമ്പോള്‍ ടൗണിന്റെ മൂന്നുകിലോമീറ്റര്‍ ചുറ്റളവിലുള്ള മല്‍സ്യവില്‍പനകേന്ദ്രങ്ങള്‍ പൂട്ടിക്കുമെന്ന് നഗരസഭ ഉറപ്പു നല്‍കിയിരുന്നെങ്കിലും അതും പാലിക്കപ്പെട്ടില്ല.എത്രയും പെട്ടന്ന് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വാഹനത്തില്‍ ടൗണിലെത്തിച്ച് മത്സ്യവില്‍പ്പന നടത്തുമെന്ന് വ്യാപാരികള്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.