അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണ്ണമെന്റ് നാളെ മുതല്‍ കേളകത്ത്

0

മാനന്തവാടി: കേളകം സ്പോര്‍ട്ട്സ് ട്രസ്റ്റിന്റ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണ്ണമെന്റ് നാളെ മുതല്‍ ഏപ്രില്‍ 9 വരെ കൊട്ടിയൂര്‍ മെറ്റല്‍സ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേളകത്ത് ആദ്യമായാണ് അഖിലേന്ത്യ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ ബി.പി.സി.എല്‍ കൊച്ചി, ഐ.ഒ.ബി ചെന്നൈ, ഇന്ത്യന്‍ സര്‍വ്വീസസ് ദില്ലി, ഇന്ത്യന്‍ ബാങ്ക് ചെന്നൈ, ഇന്ത്യന്‍ ഇന്‍കം ടാക്സ് ഹൈദരബാദ്, കെ.എസ്.ഇ.ബി തിരുവനന്തപുരം, ഇന്ത്യന്‍ എയര്‍ഫോഴ്സ് ദില്ലി, മുംബൈ ഫൈറ്റേഴ്സ് എന്നീ 8 പുരുഷ ടീമുകള്‍ക്ക് വേണ്ടി ഇന്ത്യയിലെ പ്രമുഖ വോളിബോള്‍ താരങ്ങള്‍ അണിനിരക്കും. നാളെ 7.15 ഓടെ മത്സരം ആരംഭിക്കും. ദിവസവും രണ്ട് മത്സരങ്ങള്‍ വീതം ഉണ്ടാകും. വിജയികള്‍ക്ക് കണ്ണുര്‍ ഇമ്മാനുവല്‍ സില്‍ക്ക്സ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന ട്രോഫിയും ഒരു ലക്ഷം രൂപയുമാണ് സമ്മാനം.

6000 പേര്‍ക്ക് ഇരിക്കുവാനുള്ള ഗ്യാലറി, 1000 പേര്‍ക്കുള്ള കസേര കൂടാതെ വി ഐ പി ലോംഞ്ച് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.ആദ്യ മത്സരത്തില്‍ ഐ ഒ ബി ചെന്നൈ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ദില്ലിയുമായും രണ്ടാമത്തെ മത്സരത്തില്‍ ബിപിസില്‍ കൊച്ചി ഇന്ത്യന്‍ ബാങ്ക് ചെന്നൈയുമായും ഏറ്റ് മുട്ടും. പുല്‍വാമ ഭീകരാക്രമണത്തിലെ വീര രക്തസാക്ഷി വസന്തകുമാറിന്റ് ഭാര്യ ഷീന ഉദ്ഘാടന ദിവസം വിശിഷ്ടാതിഥിയായി പങ്കെടുക്കും.വാര്‍ത്താ സമ്മേളനത്തില്‍ കേളകം വോളി ട്രസ്റ്റ് സെക്രട്ടറി ജോസ് വെള്ളച്ചാലില്‍, ജോ: സെക്രട്ടറി പ്രേംദാസ് മോനായി, പബ്ളിസിറ്റി കണ്‍വീനര്‍, സെബാസ്റ്റ്യന്‍ കെ ജെ, വയനാട് വോളിബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് കൊച്ചി ഹമീദ്, സ്പാര്‍ട്ടര്‍ മാനന്തവാടി പ്രസിഡണ്ട് പി ഐ തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!