കേരള സ്റ്റേറ്റ് ടൈയിലേഴ്സ് അസോസിയേഷന്‍ എന്‍ വൈത്തിരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ തയ്യല്‍ തൊഴിലാളി സംഗമം നടത്തി. കെ.എസ്.ടി.എ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ മനോഹരന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് ഔസേപ്പ് അധ്യക്ഷനായിരുന്നു. അംശാദായം വര്‍ദ്ധിപ്പിക്കാനുള്ള ക്ഷേമനിധി ബോര്‍ഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള ആനുകൂല്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുക, ക്ഷേമനിധിയില്‍ അംശാദായം അടച്ച 60 വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുക, ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ അംശാദായം ഓണ്‍ലൈനായി സ്വീകരിക്കുക, പ്രസവാനുകൂല്യം തുടര്‍ന്നു നല്‍കുക, എന്നീ അവകാശങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് റോസ് ബെല്‍ ജോസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ അനിത തിലകാനന്ദ്, പി.കെ രമണി, കെ.സുരേന്ദ്രന്‍, പി. അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.