ബംഗ്‌ളൂരുവില്‍ നിന്നും മലപ്പുറത്തേക്ക് കൊണ്ടുവരുകയായിരുന്ന ആറു കിലോ കഞ്ചാവാണ് വാഹന പരിശോധനക്കിടെ പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ രണ്ട് പേര്‍ പിടിയില്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും എക്‌സൈസ് കസ്റ്റഡിയില്‍. ഇന്ന് പുലര്‍ച്ചെയാണ് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി ഇവര്‍ പിടിയിലായത്.
ഇക്കഴിഞ്ഞ രാത്രിയിലാണ് വാഹന പരിശോധനക്കിടെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശികളായ സുജിഷ് (25), സനല്‍ (25) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നും 6 കിലോ കഞ്ചാവും കണ്ടെടുത്തു. കാറിന്റെ ബംപറിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ബംഗ്‌ളുരൂവില്‍ നിന്നും കോഴിക്കോട്ടേക്കാണ് കഞ്ചാവ് വില്‍പ്പനക്കായി കൊണ്ടു പോകുന്നതെന്ന് ചോദ്യം ചെയ്യലില്‍ പിടിയിലായവര്‍ പറഞ്ഞതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റ്റി.എം.മജു പറഞ്ഞു. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച മാരുതി സ്വിഫ്റ്റ് കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അതിര്‍ത്തി വഴി ലഹരി വസ്തുക്കള്‍ സംസ്ഥാനത്തേക്ക് എത്താനുള്ള സാധ്യത മുന്നില്‍ കണ്ട് കര്‍ശന പരിശോധനയാണ് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നടത്തുന്നത്.