അതിജീവനത്തിന് ചിരട്ട തുണയായി

0

ശാരീരിക അവശതകള്‍ കാരണം ഭാരിച്ച ജോലികളൊന്നും ചെയ്യാനാകാതെ ജീവിതം പ്രതിസന്ധി നേരിട്ടപ്പോള്‍ കരകൗശലത്തിലെ ജന്മ നൈപുണ്യം പാലേങ്കര രവിക്ക് തുണയായി. മേപ്പാടി ചൂരല്‍മല നീലിക്കാപ്പിലെ പാലേങ്കര രവി 16 വര്‍ഷം മുന്‍പാണ് ശാരീരികാവശതകളെ തുടര്‍ന്ന് ചിരട്ടയില്‍ കരകൗശല വൈദഗ്ധ്യം പരീക്ഷിച്ചും ഉപജീവന മാര്‍ഗ്ഗം തേടിയത്. ചിരട്ടയില്‍ ആഭരണങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടായിരുന്നു തുടക്കം. ഇപ്പോള്‍ മറ്റ് കരകൗശല വസ്തുക്കളും വീട്ടുപകരണങ്ങളുമെല്ലാം ചിരട്ടയില്‍ നിര്‍മ്മിക്കുന്ന രവി ഈ രംഗത്ത് വിദഗ്ധ പരിശീലനം നല്‍കുന്ന അധ്യാപകനാണ്.

Leave A Reply

Your email address will not be published.

error: Content is protected !!