ശ്രീ പള്ളിയറ ഭഗവതി ക്ഷേത്ര പാട്ട് മഹോത്സവം സമാപിച്ചു

0

എടവക പാണ്ടിക്കടവ് ശ്രീ പള്ളിയറ ഭഗവതി ക്ഷേത്ര പാട്ട് മഹോത്സവം സമാപിച്ചു. ഉത്സവത്തിന്റെ ഭാഗമായി കിരാതമൂര്‍ത്തിക്ക് തേങ്ങയേറും, കളമെഴുത്തുംപാട്ടും ഭദ്രകാളി ദേവിക്ക് കളമെഴുത്തുംപാട്ടും നടന്നു. പതിവ് പൂജകള്‍ക്ക് പുറമെ തോറ്റം, കൂറയിടല്‍, ഉച്ചപ്പാട്ട്, അന്നദാനം എന്നിവയും ദീപാരാധനക്ക് ശേഷം സന്ധ്യാവേല, അത്താഴപൂജ മുല്ലയ്ക്കാപ്പാട്ടിന് എഴുന്നെള്ളപ്പ് എന്നിവ നടന്നു ചൊവ്വാഴ്ച പതിവ് പൂജകള്‍ക്ക് ശേഷം വൈകുന്നേരത്തോടെ പാണ്ടിക്കടവ് ജിനരാജതരകന്‍ എന്നവരുടെ വീട്ടില്‍ നിന്നും താലിപ്പൊലിയോടെയും വാദ്യമേളങ്ങളുടെയും തിരുവായുധം ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചു.13 ന് ചാമുണ്ഡേശ്വരി ദേവിക്ക് കളമെഴുത്തു പാട്ടും നടന്നു. സമാപന ദിവസമായ 14 ന് പതിവ് പൂജകള്‍ക്ക് ശേഷം ദീപാരാധനക്ക് ശേഷം മാനന്തവാടി ശ്രീ വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിലേക്ക് തിരുവായുധം എഴുന്നെള്ളിപ്പും നടന്നു.

Leave A Reply

Your email address will not be published.

error: Content is protected !!