കാട്ടാനയുടെ ആക്രമണം കൊല്ലപ്പെട്ട രാഘവന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും
പനമരം കാപ്പുംചാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രാഘവന്‍ എന്ന വൃദ്ധന്‍ കൊല്ലപ്പെട്ടതിലും പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമായതിലും പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മരിച്ച രാഘവന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും, രാത്രി കാവല്‍ ഏര്‍പ്പെടുത്തും, പ്രദേശത്ത് വൈദ്യുതി കമ്പിവേലി സ്ഥാപിക്കും തുടങ്ങിയ ഉറപ്പിനെ തുടര്‍ന്നാണ് റോഡ് ഉപരോധം അവസാനിപ്പിച്ചത്. ആന ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്നതിനാല്‍ മയക്ക് വെടി വെക്കാന്‍ കഴിഞ്ഞില്ല. കൈതക്കല്‍ മുസ്ലീം പള്ളിക്ക് സമീപമാണ് ആന. പ്രദേശത്ത് 144 തുടരുകയാണ്. പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ അറിയിച്ചു. പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ആനയെ തുരത്താനുള്ള നടപടി തുടരുകയാണ്.