വനിതാ ദിനം ആചരിച്ചു

0

പുല്‍പ്പള്ളി സി.കെ രാഘവന്‍ മെമ്മോറിയല്‍ ഐ.ടി.എയുടെ ആഭിമുഖ്യത്തില്‍ വനിതാ ദിനം ആചരിച്ചു. വനിതകളുടെ ജീവിതത്തിന്റെ സമകാലീന അവസ്ഥകള്‍, ചരിത്രത്തില്‍ ഇടം നേടിയ ധീരവനിതകള്‍, സ്ത്രീ പദവിയുടെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം എന്നിവ ചര്‍ച്ചാ വിഷയമാക്കി. ആദിവാസി പെണ്‍ജീവിതത്തെക്കുറിച്ചുള്ള അനുഭവ സാക്ഷ്യങ്ങളും ഉണ്ടായിരുന്നു ചിത്ര പ്രദര്‍ശനം, പുസ്തക പ്രദര്‍ശനം എന്നിവയും നടന്നു. സ്ത്രീ ജീവിതവുമായി ബന്ധപ്പെട്ട ദൃശ്യാവതരണങ്ങളും നടന്നു. ഷീല ജയപ്രകാശ്, മേഘ, റെനിന്‍ ഷാജി, നീത നസ്രിയ, ആതിര, അനുഷ ജോസ്, സീത, ചാന്ദ്‌നി, രമ്യ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!