മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ സംബന്ധിച്ച് പുറത്ത് വന്ന വാര്‍ത്തകള്‍ തിരുത്തി റിസോര്‍ട്ട് മാനേജര്‍. പോലീസാണ് ആദ്യം വെടിവെച്ചതെന്ന് പറഞ്ഞിട്ടില്ലെന്ന് റിസോര്‍ട്ട് മാനേജര്‍. താന്‍ പറഞ്ഞത് പോലീസ് വന്നതിന് ശേഷമാണ് വെടിവെപ്പ് ഉണ്ടായത് എന്നാണെന്നും അല്ലാതെ ആദ്യം വെടിവച്ചത് പോലീസ് അല്ലെന്നുമാണ് ഇയാള്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ താനിവിടെ ഉണ്ടായിരുന്നില്ലെന്നും, റിസോര്‍ട്ടില്‍ നിന്ന് അല്‍പം അകലെയുള്ള വീട്ടിലായിരുന്നുവെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ പിന്നീട് പോലീസാണ് ആദ്യം വെടിവെച്ചതെന്ന് താന്‍ പറഞ്ഞതായി വാര്‍ത്തകള്‍ പ്രചരിച്ചത് ഏറെ വേദനാജനകമായെന്നും അദ്ദേഹം പറഞ്ഞു.
ഉപദ്രവിക്കാനല്ല വന്നത്. പണം വേണമെന്ന് വീണ്ടും പറഞ്ഞു. അവരുടെ കയ്യില്‍ ഒരു തോക്ക് ഉണ്ടായിരുന്നു.
മാനേജര്‍ ഇല്ലാത്തപ്പോഴാണ് അവര്‍ എത്തിയത്. അവിടെയുള്ള പണം നല്‍കാനാണ് ആദ്യം നിര്‍ദേശിച്ചത്. എന്നാല്‍ അത് പോര അതിനേക്കാള്‍ തുക വേണമെന്ന് ആവശ്യപ്പെട്ടു. 10,000 കൊടുത്ത് കഴിഞ്ഞപ്പോള്‍ ഭക്ഷണം വേണമെന്ന് പറഞ്ഞു. അത് ഉണ്ടാക്കുന്ന സമയത്താണ് പോലീസ് എത്തിയതെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.