അനുമോദന സദസ് നടത്തി
മാനന്തവാടി: മലങ്കര യാക്കോബായ സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ മേഘലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദന സദസ് നടത്തി. മലബാര്‍ ഭദ്രാസന സണ്‍ഡേസ്‌കൂള്‍ ഡയറക്ടര്‍ ടി.വി. സജീഷ് ഉദ്ഘാടനം ചെയ്തു. ഫാ. സിനു ചാക്കോ അധ്യക്ഷത വഹിച്ചു. അധ്യാപക കൈപ്പുസ്തകത്തിന്റെ പ്രകാശനം ഫാ. ജോര്‍ജ് നെടുന്തള്ളിയും വിദ്യാര്‍ത്ഥി ഗൈഡിന്റെ പ്രകാശനം ഫാ. കുര്യാക്കോസ് വെള്ളച്ചാലിലും നിര്‍വ്വഹിച്ചു. അസോസിയേഷന്‍ റാങ്ക് ജേതാക്കളായ അന്ന മരിയ ജെയിംസ്, ബെനിറ്റ വര്‍ഗീസ്, സാന്‍മരിയ ജോണി എന്നിവര്‍ക്ക് കാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു. മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെയും സണ്‍ഡേ സ്‌കൂളുകളെയും സഭാ മാനേജിങ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ.എം. ഷിനോജിനെയും ചടങ്ങില്‍ ആദരിച്ചു. ഡിസ്ട്രിക് ഇന്‍സ്‌പെക്ടര്‍ ജോണ്‍ ബേബി, സെക്രട്ടറി ടി.വി. സുനില്‍, ഭദ്രാസന സെക്രട്ടറി പി.എഫ്. തങ്കച്ചന്‍, ജ്യോതിര്‍ഗമയ കോ ഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ്, ട്രസ്റ്റി ബേബി മേച്ചേരിപുത്തന്‍പുരയില്‍, പ്രധാനാധ്യാപിക പ്രതിനിധി പി.കെ. ഷിജു, ഷാജി മൂത്താശേരി, വി.ഇ. വര്‍ഗീസ്, പി.വി. സ്‌കറിയ, എന്‍.പി. കുര്യന്‍, എന്‍.എം. ബിനോയി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍, സ്‌നേഹ വിരുന്ന്, സമ്മാനദാനം എന്നിവ നടന്നു.