ജില്ലയില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു
ജില്ലയില്‍ ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയ കര്‍ണാടക ബൈരക്കുപ്പ് സ്വദേശിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കവേണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. വയനാടിന്റെ അതിര്‍ത്തി പ്രദേശമായ ബൈരക്കുപ്പയില്‍നിന്നും കഴിഞ്ഞ ദിവസമാണ് യുവാവ് ചികില്‍സ തേടി ജില്ലാ ആശുപത്രിയിലെത്തിയത്. ഇതോടെ വയനാട്ടില്‍ കുരങ്ങുപനി സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.കുരങ്ങുപനിയുടെ ലക്ഷണങ്ങളുള്ളതിനാല്‍ സാമ്പിള്‍ മണിപ്പാല്‍ വൈറോളജി ലാബില്‍ പരിശോധനയ്ക്കയക്കുകയായിരുന്നു. തിരുനെല്ലി അപ്പപ്പാറ ഫാമിലി ഹെല്‍ത്ത് സെന്ററിന് കീഴില്‍ വരുന്ന പ്രദേശത്തെ 36 വയസ്സുള്ള യുവാവിനാണ് ആദ്യം കുരങ്ങുപനി സ്ഥിരീകരിച്ചത്. പിന്നീട് ബാവലി സ്വദേശിക്കും രോഗം കണ്ടെത്തി. രോഗബാധ തടയുന്നതിനായി ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ശക്തമായ മുന്‍കരുതലുകള്‍ നടപടികളാണ് സ്വീകരിച്ചത്.വനവുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലും രോഗം ബാധിച്ച ഇടങ്ങളിലും ജാഗ്രതാനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഈവര്‍ഷം കര്‍ണാടകയിലെ ഷിമോഗയില്‍ കുരങ്ങുപനി ബാധിച്ച് നിരവധിപേര്‍ മരിച്ചിരുന്നു. കുരങ്ങുപനിക്ക് കാരണമാവുന്ന വൈറസ് ചെറിയ സസ്തനികള്‍, കുരങ്ങുകള്‍, ചിലയിനം പക്ഷികള്‍ എന്നിവയിലാണ് കാണപ്പെടുന്നത്. ഇത്തരം ജീവികളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴിയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്.’