സഹായഹസ്തവുമായി ആര്‍മി ഗ്രൂപ്പ്

0

കോണ്‍ക്രീറ്റ് പണിക്കിടെ അപകടത്തില്‍പെട്ട് കൈമുറിച്ച് മാറ്റെണ്ടി വന്ന പടിഞ്ഞാറെത്തറ പാണ്ടങ്കോട്ട് ജില്‍സണ്‍ വാഴക്കാട്ടിലിന് രാജ്യം കാക്കുന്ന ജവാന്മാരുടെ സഹായ ഹസ്തം.വയനാട് ആസ്ഥാനമായി പുതുതായി രൂപം കൊണ്ട വയനാട് ആര്‍മി ഗ്രൂപ്പാണ് ജില്‍സന് സാമ്പത്തിക സഹായവുമായി എത്തിയത്.ഡിസംബര്‍ എട്ടിനാണ് ജില്‍സന്‍ ജോലിക്കിടെ കോണ്‍ക്രീറ്റ് മിക്സറിനിടയില്‍ കൈകുടുങ്ങി അപകടമുണ്ടയത്.പിന്നീട് ഒരു കൈ മുഴുവനായി മുറിച്ചു മാറ്റണ്ടി വന്നു.ജില്‍സന്റെ ദുരിതം മാധ്യമങ്ങളിലൂടെയറിഞ്ഞാണ് ആര്‍മി കൂട്ടായ്മ സഹായത്തിനെത്തിയത്.വാട്സാപ്പ് വഴി പുതുതായി രൂപം കൊണ്ട കൂട്ടായ്മ അരലക്ഷം രൂപയുടെ ധനസഹായമാണ് ജില്‍സന്റെ കുടുംബത്തിന് കൈമാറിയത്.ചടങ്ങില്‍ പടിഞ്ഞാറത്തറ പഞ്ചായത് വൈസ് പ്രസിഡന്റ് നസീമ പൊന്നാണ്ടി മുഖ്യാതിഥിയായിരുന്നു.സര്‍വ്വീസിലുള്ള ബിനോയ് പള്ളിക്കുന്ന,ബിബിന്‍ എച്ചോം,സുധീഷ് കല്‍പ്പറ്റ,അഭിലാഷ് വിളമ്പുകണ്ടം തുടങ്ങിയവരാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!