പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തെ എം.പി.മാര്‍ തങ്ങളുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും കേരള സര്‍ക്കാരിന് നല്‍കിയ തുകയില്‍ ജില്ലക്ക് 696 ലക്ഷം രൂപയുടെ പ്രവര്‍ത്തികള്‍ക്ക് അനുമതി ലഭിച്ചു. പ്രളയക്കെടുതി, ദുരിതാശ്വാസ, പുനരധിവാസ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുകയാണ് എം.പി.മാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ലഭിച്ചത്. പൊതു സ്ഥലങ്ങളിലും സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ശുചിമുറി നിര്‍മ്മാണം 125 ലക്ഷം രൂപ, കുടിവെള്ള പദ്ധതികള്‍ 198 ലക്ഷം രൂപ, അംഗണവാടി നിര്‍മ്മാണം 150 ലക്ഷം രൂപ, മഴവെള്ള സംഭരണം മാലിന്യ നിര്‍മാര്‍ജനം 120 ലക്ഷം, മറ്റു ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ 103 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.