നഞ്ചന്‍ഗോഡ് – വയനാട്-നിലമ്പൂര്‍ ലിങ്ക് ബാംഗ്ലൂര്‍ – കൊച്ചി റയില്‍ പാത അട്ടിമറിക്കെതിരെ ഫെബ്രുവരി 16ന് കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് നീലഗിരി -വയനാട് എന്‍.എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാങ്കേതികമായും സാമ്പത്തികമായും നിരവധി വെല്ലു വിളികള്‍ നേരിടുന്ന തലശ്ശേരി-മൈസൂര്‍ റയില്‍ പാതക്കു വേണ്ടിയും, കണ്ണൂര്‍ ജില്ലയുടെ പ്രാദേശിക താല്‍പ്പര്യങ്ങള്‍ക്കു വേണ്ടിയുമാണ് അട്ടിമറി നടക്കുന്നത്. വയനാട്ടിലെ ജനങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന ചെറുത്തു നില്‍പ്പു കൊണ്ട് മാത്രമാണ് ഈ പാത പൂര്‍ണമായും അട്ടിമറിക്കാന്‍ സാധിക്കാത്തത്, എന്നാല്‍ അണിയറയില്‍ നഞ്ചന്‍ഗോഡ് – നിലമ്പൂര്‍ പാതയെ തഴയുകയും അവഗണിക്കുകയും ചെയ്യുന്ന ആത്മാര്‍ത്ഥതയില്ലാത്ത സമീപനമാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വയനാടന്‍ ജനതയോടുള്ള വെല്ലു വിളിയായിട്ടാണ് ഈ അട്ടിമറിയെ കണേണ്ടതെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ.ടി.എം റഷീദ്, അഡ്വ.പി.വേണുഗോപാല്‍, പി.പി ഷൈജല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.