ഏങ്കളസ്‌കൂളു പദ്ധതിക്ക് തുടക്കമായി

0

ഗോത്ര തീരദേശ തോട്ടം മേഖലകളിലെ വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പ്രോഗ്രാമിന് വയനാട് ജില്ലയില്‍ നിന്ന് കാട്ടിക്കുളം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ തെരഞ്ഞടുത്തതായി ഹെഡ്മിസ്ട്രസ് ലൂസി സി.റ്റി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.സംസ്ഥാനത്ത് ആറ് സ്‌കൂളുകളെയാണ് ഏങ്കളസ്‌കൂളു പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ മുഖ്യധാരയിലേക്ക് വരാനുള്ള വൈമുഖ്യം, ഭൂമി ശാസ്ത്രപരമായ സവിശേഷതകള്‍, സ്‌കൂളില്‍ വരാതിരിക്കല്‍, ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെടുന്ന അവസ്ഥ, നല്ല മാതൃകളുടെ അഭാവം ഇതിന് പരിഹാരം കണ്ടെത്തുന്നതിനും ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്ക് മാനസിക പിന്‍ന്തുണ നല്‍കുന്നതിനും ഊരുകുട്ടായമകള്‍ ശക്തിപ്പെടുത്തുന്നതിനും തനത് ഭാഷയും കലകളും പ്രോല്‍സാഹിപ്പിക്കുന്നതിനും വിവിധ മല്‍സരപ്പരീക്ഷകള്‍ക്ക് പ്രത്യേക പരിശീലനം സംഘടിപ്പിക്കുന്നതിനും മുന്‍ഗണന നല്‍കിയാണ് ഏങ്കളു സ്‌കൂളു പദ്ധതി നടപ്പിലാക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!