പതിനഞ്ചുകാരി കുഞ്ഞിന് ജന്മം നല്‍കി: പീഡന കേസില്‍ അയല്‍ക്കാരന് 40 വര്‍ഷം തടവ് ശിക്ഷ

0

പതിനഞ്ച് കാരി പ്രസവിച്ച കേസില്‍ പിതാവിനെതിരെ കോടതിയുടെ വിചാരണ തുടങ്ങാനിരിക്കെ അയല്‍വാസിയും പീഡിപ്പിച്ചതായി കണ്ടെത്തല്‍. പടിഞ്ഞാറത്തറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അയല്‍ക്കാരനായ 56 കാരന് 40 വര്‍ഷവും തടവും വിവിധ വകുപ്പുകളിലായി ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കേസില്‍ പിതാവിനെതിരെ കോടതിയുടെ വിചാരണ അടുത്തയാഴ്ച തുടങ്ങും. ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ജഡ്ജി കെ എ ആന്റണി ഷെല്‍മാനാണ് ശിക്ഷ വിധിച്ചത്.

എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി 2023 ഒക്ടോബര്‍ 12നാണ് മാനന്തവാടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അയല്‍വാസിയായ 56 കാരന്‍ കുട്ടിയെ ബലാത്സംഗം ചെയ്തതായി കണ്ടെത്തി. പെണ്‍കുട്ടിയുടെ മൊഴി എടുത്തപ്പോഴാണ് തന്റെ പിതാവും പലവട്ടം ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസിന് മൊഴി നല്‍കിയത്. പോലീസിന്റെ തുടരന്വേഷണത്തില്‍ 15 കാരിയുടെ കുട്ടിയുടെ പിതാവ് അയല്‍വാസിയല്ല സ്വന്തം പിതാവ് തന്നെയാണന്ന് വ്യക്തമായത്. ഇതേ തുടര്‍ന്ന് 56കാരന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പിതാവ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അടുത്തയാഴ്ച ഇയാളുടെ വിചാരണ തുടങ്ങും. ഇതിനിടെയാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അയല്‍വാസിയുടെ വിചാരണ പൂര്‍ത്തിയാക്കി കോടതി കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയത്.

56 കാരനായ പ്രതി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ ഹൈക്കോടതി വയനാട് ജില്ലാ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഹൈക്കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാന്‍ ഇരിക്കെയാണ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ജഡ്ജി കെ എ ആന്റണി ഷെല്‍മാന്‍ പ്രതിയായ 56കാരനെ കുറ്റക്കാരന്‍ ആണെന്ന് കണ്ടു ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളില്‍ ആയി 40 വര്‍ഷവും ആറുമാസവും തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി നല്‍കിയിട്ടുള്ളത്. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് തൊട്ടടുത്ത വീടിന്റെ പിറകുവശത്ത് വച്ചും പ്രതിയുടെ വീട്ടില്‍ വച്ചും പലതവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ് പടിഞ്ഞാറത്തറ എസ് എച്ച് ആയിരുന്ന ആര്‍ ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.എസ്.ഐ. ജോണി ലിഗറി, അസിസ്റ്റന്റ് എസ്.സി.പി.ഒ.മാരായ അനസ് ഉമ്മത്തൂര്‍, ഗീത, സി.പി.ഒ. ശ്യാമിലി, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അതിവേഗ പ്രത്യേക പോക്‌സോ കോടതി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത പ്രോസിക്യൂഷന് വേണ്ടി ഹാജരായി.സിവില്‍ പോലീസ് ഓഫീസര്‍ കെ.കെ. റമീന പ്രോസിക്യൂഷനെ സഹായിച്ചു.

 

 

Leave A Reply

Your email address will not be published.

error: Content is protected !!