ജില്ലയില്‍ കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളിലെ ആളുകളെ അടിയന്തരമായി മാറ്റി പാര്‍പ്പിക്കണമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. മഴക്കാല പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. മഴ ശക്തമായാല്‍ ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കാനും ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി വളണ്ടിയര്‍മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ആവശ്യാനുസരണം വിന്യസിപ്പിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് ഭക്ഷണം, അവശ്യ വസ്തുക്കള്‍ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കണം. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി.എം കെ ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.