മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് 79. 482 ഗ്രാം മെത്താഫിറ്റമിനുമായി പറമ്പില്‍പീടിക മൂച്ചിക്കല്‍ പളളിയാളി ആബിദ് (35) ആണ് പിടിയിലായത്. എക്‌സൈസ് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍ ജി. എം ന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് മെത്താഫിറ്റമിനുമായി യുവാവ് പിടിയിലായത്. ബാംഗ്ലൂരുവില്‍ നിന്ന് കോഴിക്കോടിന് പോകുന്ന കെ എസ് ആര്‍ ടി സി ബസില്‍ നിന്നാണ് ആബിദിനെ മെത്താഫിറ്റമിനുമായി പിടികൂടിയത്. കോഴിക്കോട്ടേക്ക് വില്‍പ്പനക്കായി കൊണ്ടുപോയ മെത്താംഫിറ്റമിനാണ് പിടികൂടിയതെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. പ്രതിയെ തുടര്‍ നടപടികള്‍ക്കായി സുല്‍ത്താന്‍ ബത്തേരി റെയിഞ്ച് ഓഫീസില്‍ കൈമാറി.പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ സലീം, പി വി രജിത്ത്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ ഹാഷിം, പി സി സജിത്ത്, കെ അശ്വതി, അഖില എന്നിവര്‍ പങ്കെടുത്തു.