വയനാട് വന്യജീവി സങ്കേതത്തില്‍ മാനിനെ കുരുക്ക് വെച്ച് പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ചീയമ്പം 73 കോളനിയിലെ രാഹുല്‍ (22) ആണ് അറസ്റ്റിലായത്. കുറിച്യാട് യെയ്ഞ്ചില്‍ വണ്ടിക്കടവ് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്നലെ വൈകിട്ടായിരുന്നു മാന്‍ വേട്ട. വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എ നിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഈ കേസില്‍ ഇതേ കോളനിയിലെ ബാലന്‍ (60) അറസ്റ്റിലായിരുന്നു. പുള്ളിമാനിന്റെ ജഡവും പിടികൂടാന്‍ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. വന പരിശോധനക്കിടെയാണ് സംശയാസ്പദമായ നിലയില്‍ ബാലനെ വനത്തിനുള്ളില്‍ കണ്ടെത്തിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലും പരിശോധനയിലുമാണ് കുരുക്ക് വെച്ച് പിടികൂടിയ മാനിന്റെ ജഡം സമീപത്ത് നിന്ന് കണ്ടെത്തിയത്.