ബി.ജെ.പിയെയും സഖ്യശക്തികളെയും പരാജയപ്പെടുത്തുന്നതിന് മുഴുവന്‍ വോട്ടര്‍മാരും വോട്ടവകാശം വിനിയോഗിക്കണമെന്ന് സി.പി.ഐഎംഎല്‍ റെഡ്സ്റ്റാര്‍ നേതാക്കള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ ഫാസിസ്റ്റ് വിരുദ്ധ ക്യാമ്പയിന്‍ നടത്തുമെന്നും, ഈ മാസം 16 ന് നിയോജമണ്ഡലങ്ങളില്‍ പര്യടനം നടത്തുന്ന വാഹന പ്രചാരണ ജാഥ മേപ്പാടി വര്‍ഗ്ഗീസ് സ്മാരക ഭൂസമര കേന്ദ്രത്തില്‍ നിന്നും പ്രയാണമാരംഭിക്കുമെന്നും ഇവര്‍ പറഞ്ഞു. 21 ന് കെ. ജെ എല്‍ദോ അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി ഫാസിസ്റ്റ് കാലത്തെ നിയമനിര്‍മ്മാണങ്ങള്‍ എന്ന വിഷയത്തില്‍ കല്‍പ്പറ്റ എംജിടി ഹാളില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കുമെന്നും. സി.പി.ഐ(എംഎല്‍) റെഡ്സ്റ്റാര്‍ കേന്ദ്ര കമ്മിറ്റി അംഗം എം.കെ. ദാസന്‍, ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ടി. പ്രേമാനന്ദ്, ബിജിലാലിച്ചന്‍, ജില്ലാ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം എം.കെ. ഷിബു എന്നിവര്‍ പറഞ്ഞു.