ആംബുലന്‍സ് ഡ്രൈവേഴ്സ് വെല്‍ഫയര്‍ സൊസൈറ്റിയുടെ സംസ്ഥാനതല ഉദ്ഘാടനവും വയനാട് ജില്ല സൊസൈറ്റി സമാഹരിച്ച ബിബിന്‍ സഹായനിധി കൈമാറ്റവും നടത്തി.ബത്തേരി വില്‍ട്ടണ്‍ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി.എല്‍.സാബു നിര്‍വ്വഹിച്ചു.ബിബിന്‍ കുടുംബസഹായനിധിയിലേക്ക് വെല്‍ഫെയര്‍സൊസൈറ്റി അംഗങ്ങളില്‍ നിന്നും സമാഹരിച്ച ഒരുലക്ഷം രൂപയുടെ ചെക്ക് നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.കെ.സഹദേവന്‍ ബിബിന്റെ പിതാവിന് കൈമാറി.ചടങ്ങില്‍ സംഘടനാസംസ്ഥാന പ്രസിഡണ്ട് ഷരീഫ് ഗുരുവായൂര്‍ അധ്യക്ഷനായിരുന്നു.അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡണ്ട് സീതാവിജയന്‍,നഗരസഭ കൗണ്‍സിലര്‍മാരായ പി.പി.അയ്യൂബ്,ഷബീര്‍ അഹമ്മദ്,ബത്തേരി എസ്.ഐ.അജീഷ് കുമാര്‍,സംഘടനാഭാരവാഹികളായ ഷാജുദ്ദീന്‍ ചിറക്കല്‍,രജി ജോസ്,അനുസാമുവേല്‍,കെ.പി.ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.