എരുമത്തെരുവ് മത്സ്യ മാംസ മാര്‍ക്കറ്റ് സംയുക്ത പരിശോധന നടത്തി
ഹൈക്കോടതി നിര്‍ദേശ പ്രകാരം സബ്ബ് കളക്ടറുടെ നേതൃത്വത്തില്‍ മാനന്തവാടി എരുമത്തെരുവ് മത്സ്യ മാംസ മാര്‍ക്കറ്റില്‍ സംയുക്ത പരിശോധന നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം ഉദ്യോഗസ്ഥര്‍, താഹസില്‍ദാര്‍, മലിനീകരണ കണ്‍ട്രോള്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, നഗര സഭ ആരോഗ്യ വിഭാഗം, നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനക്ക് ഉണ്ടായിരുന്നു. ഒരാഴ്ചക്കകം പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് സബ്ബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് പറഞ്ഞു.