കൊളഗപ്പാറ സ്‌കൂളിലേക്ക് വിദ്യാവാഹിനി ബസ് സൗകര്യം

0

കൊളഗപ്പാറ സ്‌കൂളിലേക്ക് വിദ്യാവാഹിനി ബസ് സൗകര്യമൊരുക്കി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍. മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ അനുവദിക്കുന്ന രണ്ടാമത്തെ ബസാണ് കഴിഞ്ഞ ദിവസം ഓടിത്തുടങ്ങിയത്. പാതിരിക്കവല,കൊളഗപ്പാറകുന്ന് കോളനി, അമ്പലവയല്‍ പഞ്ചായത്തിലെ വട്ടത്തിമൂല, ആവയല്‍ കുന്ന്, തുടങ്ങി നിരവധി ഇടങ്ങളില്‍ നിന്നും കൊളഗപ്പാറ യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലേക്കെത്തുന്നതിന് സഹായമായാണ് ബസ് അനുവദിച്ചത്.

എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് അനുവദിച്ച വിദ്യാ വാഹിനി സ്‌കൂള്‍ ബസിന്റെ ഫ്‌ലാഗ് ഓഫ് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ അധ്യക്ഷനായിരുന്നു.വാഹന സൗകര്യമില്ലാതെ സ്‌കൂളിലേക്കെത്താന്‍ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായമായി മുന്‍പ് മീനങ്ങാടി ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളിനും എം.എല്‍.എ ബസ് അനുവദിച്ചിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!