നഷ്ട പരിഹാരം 50 ലക്ഷമാക്കി ഉയര്‍ത്തണം
വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന നഷ്ട പരിഹാരം 50 ലക്ഷമാക്കി ഉയര്‍ത്തണമെന്ന് അഖിലേന്ത്യ കിസാന്‍സഭ ദേശിയ സെക്രട്ടറി സത്യന്‍ മൊകേരി.ഇതിന് ബന്ധപ്പെട്ട സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണം. കാട്ടാന ആക്രമണത്തില്‍ മരിച്ച പടമല പനച്ചിയില്‍ അജിയുടെയും,പാക്കത്തെ പോളിന്റെയും, പരിക്ക് പറ്റിയ പാക്കം ശരത്തിന്റെയും വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
നിലവില്‍ പത്ത് ലക്ഷമാണ് നല്‍കുന്നത്. ഇത് വളരെ കുറവാണ്.ഇത് അന്‍മ്പത് ലക്ഷമാക്കി ഉയര്‍ത്തണം. ഇതിന് ബന്ധപ്പെട്ട സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണം.കേന്ദ്ര വനം നിയമത്തില്‍ കാലകാലങ്ങളില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാണം. വന്യ ജീവികളുടെ വംശവര്‍ദ്ധവ് വളരെ കുടുതലാണ്.ഇത് നിയന്ത്രിക്കുന്നതിന് വേണ്ട നടപടി എങ്ങനെ സ്വീകരിക്കാമെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് ശാസ്ത്രിമായ പഠനം നടത്തണമെന്നും മറ്റ് വിദേശ രാജ്യങ്ങളില്‍ വന്യമൃഗങ്ങയുടെ പെരുപ്പം തടയുന്നതിന് വര്‍ഷത്തില്‍ വിവിധ സമയങ്ങളില്‍ വേട്ടയാടുന്നതിന് അനുമതി നല്‍കുന്നുണ്ട്. അത് ഇന്ത്യയിലും നടപ്പിലാക്കണം. പൂര്‍ണ്ണമായും കാര്‍ഷിക മേഖലയെ അശ്രയിച്ച് കഴിയുന്ന വയനാട്ടിലെ കര്‍ഷകര്‍ വന്യമൃഗങ്ങളുടെ ശല്യം കൊണ്ട് അനുഭവിക്കുന്ന ദുരിതം അതിരൂക്ഷമാണ്.ഇതിന് ശശ്വത പരിഹാരമാണ് വേണ്ടത്. .കഴിഞ്ഞ ദിവസം വയനാട് സന്ദര്‍ശിച്ച കേന്ദ്രവനം പരിസ്ഥിതി മന്ത്രി വന്യമൃഗങ്ങുടെ ‘ആക്രമത്തിന്‍ ജിവന്‍നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക ്‌നഷ്ടപരിഹാരം പ്രഖ്യാപിക്കാന്‍ പോലും തയ്യാറയില്ല.വയനാട്ടില്‍ വര്‍ഷത്തില്‍ കോടികണക്കിന് രൂപയുടെ കൃഷിയാണ് വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നത്. ഇതിന് നഷ്ടപരിഹാരം നല്‍കുന്നത് ചെറിയ തുകയാണ്.ഇതും വര്‍ഡിപ്പിക്കണം..
ജീവന്‍ നഷ്ടപ്പെട്ട എല്ലവരും ഒരുപോലെ സഹോദരങ്ങളാണ്. എല്ലവരെയും ഒരോ പോലെ കണാണമെന്നും, കുടുംബങ്ങളെ ചേര്‍ത്ത് പിടിക്കണമെന്നും ഇത്തരം സമയങ്ങളില്‍ മറ്റ് മുതലെടുപ്പ് നടത്തരുതെന്നും സത്യന്‍ മെകേരി പറഞ്ഞു. കാട്ടാനയാനക്രമണത്തില്‍ മരിച്ച പടമല പനച്ചിയില്‍ അജി, പാക്കം പോള്‍, പരിക്ക് പറ്റിയ പാക്കം ശരത്തിന്റെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം സംസ്ഥാന സെക്രട്ടറി എ പ്രദീപന്‍, സംസ്ഥന വൈസ് പ്രസിഡന്റ് ടി.കെ രാജന്‍ മാസ്റ്റര്‍, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സി പി ഷൈജന്‍, ജില്ലാ പ്രസിഡന്റ് പി.എം ജോയി, ഡോ അമ്പി ചിറയില്‍, സിപിഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം വി.കെ ശശിധരന്‍, മണ്ഡലം സെക്രട്ടറി ശോഭരാജന്‍ എന്നിവരും ഒപ്പം ഉണ്ടയിരുന്നു.