കൂട്ടിനുണ്ട് എടവക രോഗീ-ബന്ധുസംഗമം
എടവക പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ഹോം കെയര്‍ യൂണിറ്റ് കൂട്ടിനുണ്ട് എടവക എന്ന പേരില്‍ രോഗീ-ബന്ധുസംഗമം നടത്തി. സംഗമം പത്മശ്രീ ചെറുവയല്‍ രാമന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ബ്രാന്‍ അഹമ്മദ് കുട്ടി അധ്യക്ഷനായിരുന്നു. മികച്ച പാലിയേറ്റീവ് വാളണ്ടിയര്‍മാരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ സുധാകരന്‍ ആദരിച്ചു.
നല്ലൂര്‍നാട് ട്രൈബല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ആന്‍സിമേരി ജേക്കബ് ,എടവക എഫ് എച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സി പുഷ്പ,എന്നിവര്‍ പാലിയേറ്റിവ് വാളണ്ടിയര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു .പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നായി നൂറോളം പേര്‍ പരിപാടികളില്‍ പങ്കാളികളായി. ജനപ്രതിനിധികളായ ശിഹാബ് ,ജോര്‍ജ് പടകൂട്ടില്‍ ,ജെന്‍സി ബിനോയി , പ്രദീപ് മാസ്റ്റര്‍, സിഎംസന്തോഷ്, ജംഷീറഷിഹാബ് , തുടങ്ങിയവര്‍ പ്രസംഗിച്ചു.