സഞ്ചരിക്കുന്ന സേവന യൂണിറ്റ്  ഉദ്ഘാടനം ചെയ്തു

0

പട്ടികജാതി -പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് വീട്ടുപടിക്കല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സഞ്ചരിക്കുന്ന സേവന യൂണിറ്റ് തലപ്പുഴയില്‍ തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡണ്ട് എല്‍സി ജോയ് ഉദ്ഘാടനം ചെയ്തു. ഡോ. അംബേദ്കര്‍ അവാര്‍ഡ് ജേതാവും റേഡിയോ മാറ്റൊലിയില്‍ തുടിചെത്തം എന്ന പേരില്‍ ഗോത്രഭാഷയിലുള്ള പരിപാടിയുടെ പ്രൊഡ്യൂസറുമായ പൂര്‍ണിമ കെ ചടങ്ങില്‍ മുഖ്യഅതിഥിയായിരുന്നു.

സഞ്ചരിക്കുന്ന സേവന യൂണിറ്റിലൂടെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സേവനങ്ങളായ രജിസ്‌ട്രേഷന്‍, അധിക സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍,പുതുക്കല്‍, പിഎസ്സി അപേക്ഷ സഹായം, തൊഴില്‍ മാര്‍ഗ്ഗനിര്‍ദ്ദേശ പരിപാടികള്‍, സ്വയംതൊഴില്‍ പദ്ധതികളുടെ അപേക്ഷ സഹായം തുടങ്ങിയവ മാനന്തവാടി താലൂക്കിലെ വിവിധ ഊരുകളില്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശം.

എംപ്ലോയ്‌മെന്റ് ഓഫീസര്‍ അബ്ദുല്‍ റഷീദ് ,ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സുരേഷ്‌കുമാര്‍ എം ആര്‍ മാനന്തവാടി എംപ്ലോയ്‌മെന്റ് ഓഫീസര്‍ മനോജ് ഇ ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അനുമോദ് എം ജെ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!