സിസ്റ്റര്‍ ലൂസിയ്‌ക്കെതിരെ വീണ്ടും സഭാ നടപടി
കന്യാസ്ത്രീ പീഢനക്കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ സെക്കന്‍ഡ് വാണിംഗ്. ഫെബ്രുവരി ആറിന് മുമ്പ് വിശദീകരണം നല്‍കണം. ഇല്ലെങ്കില്‍ കാനോന്‍ നിയമപ്രകാരം നടപടി ഉണ്ടാകുമെന്നാണ് വാര്‍ണിംഗ്. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി, ചര്‍ച്ചകളില്‍ പങ്കെടുത്തു, സഭയുടെ ഔദ്യോഗിക വസ്ത്രം ധരിക്കാതെ സമൂഹമാധ്യമങ്ങളില്‍ ചിത്രം പോസ്റ്റ് ചെയ്തു, സമയനിഷ്ഠ പാലിക്കാതെ രാത്രി മഠത്തില്‍ വൈകിയെത്തി, മദര്‍ സുപ്പീരിയറുടെ അനുമതിയില്ലാതെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു തുടങ്ങിയ കുറ്റാരോപണങ്ങളാണ് സിസ്റ്റര്‍ക്കെതിരെ ചുമത്തിയത്. പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ എത്തി വിശദീകരണം നല്‍കണമെന്നാണ് അറിയിച്ചത്.