‘മഞ്ച’ ജൈവ മഞ്ഞള്‍ കൃഷി വിളവെടുപ്പ് നടത്തി.
നാഷണല്‍ ആയുഷ് മിഷന്റെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ് ഗ്രാമവും തിരുനെല്ലി ഗ്രാമ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി ആദിവാസി ശാക്തീകരണവും ഔഷധ സസ്യ കൃഷി പ്രോത്സഹനവും മുന്നില്‍ കണ്ടു കൊണ്ട് ഗോത്ര ജനതയ്ക്കായി നടപ്പിലാക്കുന്ന വയനാടന്‍ ജൈവ മഞ്ഞള്‍ കൃഷി പദ്ധതിയാണ് മഞ്ച.തിരുനെല്ലി പഞ്ചായത്തിലെ കൊല്ലിമൂല ഊരില്‍ അവരുടെ തന്നെ ഒരേക്കര്‍ സ്ഥലത്താണ് കൃഷി നടത്തിയത്.പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായ പതിനൊന്ന് ഗുണഭോക്താക്കളുടെ ഒരു കര്‍ഷക സ്വാശ്രയ സംഘം- മരുന്തു എസ്ടി കര്‍ഷക സ്വാശ്രയ സംഘം രൂപികരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.മഞ്ചയുടെ വിത്തു നടീല്‍ ഉദ്ഘാടനം 2023 ജൂണ്‍ മാസം നടത്തിയിരുന്നു.ഇതിന്റെ തുടര്‍ച്ചയായി വിളവെടുപ്പ് ഉത്സവം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി കൊല്ലിമുലയില്‍ വെച്ച് നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വി ബാലകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഹരീന്ദ്രന്‍ പി.എന്‍ സ്വാഗതം പറഞ്ഞു.ആയുഷ്ഗ്രാമം നോഡല്‍ ഓഫീസര്‍ ഡോ ഗണേഷ് ആര്‍ പദ്ധതി വിശദീകരണം നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കെ ജയഭാരതി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിമല ബി എന്‍ , ഡോ ശാന്തിനി, മെഡിക്കല്‍ ഓഫീസര്‍ ഡോ ക്രിസ്റ്റി ജെ തുണ്ടിപ്പറമ്പില്‍, എഡിഎസ് പ്രസിഡന്റ് ശാന്താ ബാലന്‍, സെക്രട്ടറി ലിജ രവീന്ദ്രന്‍,ജോഗി പെരുമാള്‍,ശാന്ത തുടങ്ങിയവര്‍ സംസാരിച്ചു. ആയുഷ് ഗ്രാമം സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സിജോ കുര്യാക്കോസ് നന്ദി പറഞ്ഞു.ഗുണഭോക്താക്കള്‍ക്ക് മാന്യമായ വില ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാകുന്നതിനുള്ള പ്രവര്‍ത്തനങ്ങളും തുടര്‍ന്നുള്ള ചെയ്യുന്നുണ്ട്.