ലോക ക്യാന്‍സര്‍ ദിനാചരണവും  പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു

0

ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ ലോക ക്യാന്‍സര്‍ ദിനാചരണവും വിദഗ്ധ പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. ആരോഗ്യകരമായ ജീവിത രീതിയിലൂടെ ക്യാന്‍സറിനെ പ്രതിരോധിക്കുക, രോഗലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുക, ക്യാന്‍സര്‍ പരിചരണത്തിലെ സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങള്‍ ഇല്ലാതാക്കി സാമൂഹ്യ പങ്കാളിത്തം ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി നടന്നത്. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ലോക ക്യാന്‍സര്‍ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.

പരിപാടിയുടെ ഭാഗമായി ‘ക്യാന്‍സര്‍: പ്രതിരോധം, രോഗനിര്‍ണ്ണയം, ചികിത്സ’ എന്ന വിഷയത്തില്‍ വിദഗ്ധ പാനല്‍ ചര്‍ച്ചയും നടന്നു. ചര്‍ച്ചയിലും സംശയ നിവാരണത്തിലും നല്ലൂര്‍നാട് ജില്ലാ കാന്‍സര്‍ സെന്റര്‍ ഓങ്കോളജിസ്റ്റ് ഡോ നസീബ, ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രം ഓങ്കോളജിസ്റ്റ് ഡോ രമ്യ, ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രി സര്‍ജന്‍ ഡോ നിമി, വൈത്തിരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ ദിവ്യ എന്നിവര്‍ പങ്കെടുത്തു.

പനമരം ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടിയില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ പി ദിനീഷ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.പ്രിയ സേനന്‍, ഡോ. സാവന്‍ സാറ മാത്യു, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ ഷിജിന്‍ ജോണ്‍ ആളൂര്‍, പനമരം സാമൂഹ്യ ആരോഗ്യ കേന്ദ്രം പീഡിയാട്രീഷന്‍ ഡോ.പി രഞ്ജിത്, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ എം മുസ്തഫ, ടെക്നിക്കല്‍ അസിസ്റ്റന്റ് കെഎം ഷാജി, പാലിയേറ്റീവ് കോഡിനേഷന്‍ കമ്മറ്റി പ്രസിഡന്റ് പി അസൈനാര്‍, പനമരം സാമൂഹ്യ ആരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം ഹരീഷ് എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!