ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

0

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പതിനാലാമത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയും, വയനാട് വിഷന്‍ ചാനലും, വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ 40 ഓളം കുട്ടികള്‍ പങ്കെടുത്തു.ഹിബ ഫാത്തിമ ഒന്നാം സ്ഥാനവും, ഹുദാ ഫാത്തിമ, നിവിന്‍ എസ് ജിത്ത്. എന്നിവര്‍ രണ്ടുമൂന്നു സ്ഥാനം കരസ്ഥമാക്കി.

ലൈബ്രറി പ്രസിഡണ്ട് കെ കെ ചന്ദ്രശേഖരന്‍ അധ്യക്ഷനായിരുന്നു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സുരേഷ് കുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു, പിടിഎ പ്രസിഡണ്ട് അബ്ദുല്‍ റഷീദ്, കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മാനന്തവാടി മേഖലാ സെക്രട്ടറി വിജിത്ത് കെ എന്‍,പിടിഎ എക്‌സിക്യൂട്ടീവ്‌മെമ്പര്‍. നൗഫല്‍,സിദ്ദിഖ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും.പ്രോത്സാഹന സമ്മാനവും നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!